എന്താണ് ഇല്ല്യുസ്ട്രേറ്റർ ? - What is Adobe Illustrator ?
ഇല്ല്യുസ്ട്രേറ്റർ എന്നത് ഒരു വെക്ടർ (Victor) ഡ്രോങ്ങിംഗ് പ്രോഗ്രാമാണ് ഇല്ല്യുസ്ട്രേറ്റർ സി.സി. യിൽ (Adobe Illustrator CC) നിങ്ങൾക്ക് കാർടൂണ്‍, ഡയഗ്രം, ചാർട്ട്, ലോഗോ, എന്നു തുടങ്ങി ആവശ്യമുള്ള എല്ലാ ഡ്രോയിംങ്ങുകളും വരച്ചെടുക്കുവാ ൻ സാധിക്കും. അതുപോലെ ഇല്ല്യുസ്ട്രേറ്റർ സി.സി. യിൽ (Adobe Illustrator CC) ആവശ്യമുള്ള ജോലികൾ വളരെ കൃത്യതയോടുകൂടിയ അളവുകളിലും (cm, mm, inch, etc.) വരച്ചിട്ടുള്ള ചിത്രങ്ങൾ (Drawings) റെസല്യൂഷൻ നഷ്ടപ്പെടാതെ വലുതാക്കുവാനും ചെറുതാക്കുവാനും സാധിക്കും.
വെക്ടർ ഗ്രാഫിക്സിന്‍റെ ഗുണങ്ങൾ
1. റെസല്യൂഷൻ നഷ്ടപ്പെടാതെ വലുതാക്കുവാനും ചെറുതാക്കുവാനും സാധിക്കും.
2. വരകളും മൂലകളും അരികുകളും എത് വലിപ്പത്തിലും വളരെ വ്യക്തതയുള്ളതായിരിക്കും.
3. വളരെ ഉയർ ന്ന റെസല്യൂഷനില്‍ പ്രിന്‍റ് ചെയ്തെടുക്കാം.
4. ചെറിയ ഫയൽ സൈസ്
5. ചിത്രങ്ങൾ വരയ്കുവാൻ വളരെ അനുയോജ്യമായത് വെക്ടർ ഗ്രാഫിക്സ് (Victor Graphics) ആണ്.
വെക്ടർ ഗ്രാഫിക്സിന്‍റെ പോരായ്മകൾ
1. ഡ്രോയിംങ്ങുകളെല്ലാം പരന്നതും കാർട്ടൂണ്‍ രീതിയിലുള്ളതുമാകുന്നു.
2. ശരിക്കും ഒരു ഫോട്ടോ പോലെ വരയ്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടാണ്.
കുറച്ച് ഉദാഹരണങ്ങൾ:-
NB : - ഇത് ഇല്ല്യുസ്ട്രേറ്ററിൽ ചെയ്ത കുറച്ച് വർക്കുകളുടെ ഉദാഹരണമാണ്. നിങ്ങൾക്ക് ഫോട്ടോഷോപ്പ് അറിയാമെങ്കിൽ ഇല്ല്യുസ്ട്രേറ്ററിൽ ചെയ്ത വർക്കുകൾ ഫോട്ടോഷോപ്പിൽ കൊണ്ടുവന്ന് കുറച്ചു കൂടി മോഡിപിടിപ്പിക്കാം. അത് പ്രൊഫഷണല്‍ വർക്കുകൾക്കുള്ളതാണ് .





