Lession 1 - How to Creat a New Document in Illustrator CC ( ഒരു പുതിയ ഡോക്യുമെന്‍റ് എങ്ങനെ നിര്‍മിക്കാം )

Lession 1 - How to Creat a New Document in Illustrator CC - ഇല്ല്യുസ്ട്രേറ്റർ  സി.സി. ( Adobe Illustrator CC ) യിൽ എങ്ങനെ ഒരുപുതിയ ഡോക്യുമെന്‍റ് നിര്‍മിക്കാംഎന്നാണ് ഇന്ന് പഠിക്കാന്‍ പോകുന്നത്.


ആദ്യമായി ഇല്ല്യുസ്ട്രേറ്റർ  സി.സി. ( Adobe Illustrator CC ) ഓപ്പണ്‍ ചെയ്യുക.

മെനുബാറില്‍നിന്നും  File>  New ( New Document ) ക്ലിക്ക് ചെയ്യുക



1 - നിങ്ങള്‍ ചെയ്യാന്‍ പോകുന്ന വര്‍ക്കിന്‍റെ പേര്‌ (Work Name ) ഇവിടെ ടൈപ്പ് ചെയ്യുക.

2 - പ്രൊഫൈല്‍

ചെയ്യുന്ന വര്‍ക്കിനനുസരിച്ചുള്ള  പ്രൊഫൈല്‍ തിരഞ്ഞെടുക്കുക.


3.4. - ചിത്രം വരക്കുന്നതിനാവശ്യമായ സ്ഥലം -  ആര്‍ട്ട് ബോര്‍ഡ്‌ (Art Board ). ചിലപ്പോള്‍ കൂടുതല്‍ ആര്‍ട്ട് ബോര്‍ഡുകള്‍  ഉപയോഗിക്കെണ്ടതായിവരും.

5.6 - ആര്‍ട്ട് ബോര്‍ഡുകള്‍ക്കിടയിലുള്ളസ്ഥലംനിര്‍ണയിക്കുക. ( നിങ്ങള്‍ ഒരു  ആര്‍ട്ട് ബോര്‍ഡാണ് ഉപയോകിക്കുന്നത് എങ്കില്‍ അതുമാറ്റുവാന്‍ കഴിയില്ല പക്ഷെ രണ്ടില്‍കൂടുതല്‍ ആര്‍ട്ട് ബോര്‍ഡുകള്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള അളവുകള്‍ ഉപയോഗിക്കാന്‍സാധിക്കും.)

7 -  തിരെഞ്ഞെടുത്ത് ഉപയോഗിക്കാവുന്ന ആര്‍ട്ട് ബോര്‍ഡിന്‍റെ  ( Art Board ) അളവുകള്‍. ( International Standard Paper Size )  ഇതില്‍ നിങ്ങള്‍ക്കാവശ്യമായ അളവ് ഇല്ലെങ്കില്‍ ( Option - 8 ) നമ്പര്‍ എട്ടിലേക്ക്പോകാം

8 - ചിത്രം വരക്കുന്നതിനാവശ്യമായ സ്ഥലത്തിന്‍റെ  (ആര്‍ട്ട് ബോര്‍ഡ്‌ Art Board ) അളവ് നിര്‍ണയിക്കുക.

9 - അളവുകള്‍ ( വര്‍ക്കിനാവസ്യമായ അളവുകള്‍ )

10 - ക്രമീകരണം - ( Landscape and Portrait )

11 - ബ്ലീഡ് ( Bleed )
 ഇതിന്‍റെ ഉപയോകം പ്രഫഷണല്‍ വര്‍ക്കര്‍മാര്‍ക്കുള്ളതാണ്. ഇതിനു ഞാന്‍ വേറൊരു ക്ലാസ് തന്നെ തയ്യാറാക്കുന്നുണ്ട് ഇപ്പോള്‍ അതു പൂജ്യമായിതന്നെ ഉപയോഗിക്കുക.

12 - അഡ്വാന്‍സ്ഡ് മോഡ്

 

 
 
 
  

ഇതിലുള്ളതെല്ലാം തന്നെ ഫയല്‍ പ്രൊഫൈല്‍ തിരെഞ്ഞെടുക്കുന്നതിനനുസരിച്ച് മാറികൊണ്ടിരിക്കും ഇപ്പോള്‍ ഫയല്‍ പ്രൊഫൈലിനനുസരിച്ചു തന്നെ ഉപയോഗിക്കുക. ( ഇതിനു വേണ്ടിയും ഞാന്‍ പ്രത്യേകം ഒരു ക്ലാസ് തയ്യാറാക്കുന്നുണ്ട് )

 13 - അവസാനം OK ബട്ടണ്‍ അമര്‍ത്തുക. ( ഇപ്പോള്‍ നമ്മള്‍ ഇല്ല്യുസ്ട്രേറ്റർ  സി.സി.  ( Adobe Illustrator CC ) യിൽ ഒരുപുതിയ ഡോക്യുമെന്‍റ് ( New Document ) നിര്‍മിച്ചുകഴിഞ്ഞു. )