How to Create a small PDF file form a large illustrator file
Step 1 - ഇല്ല്യുസ്ട്രേറ്റർ സി.സി. ( Adobe Illustrator CC ) ഓപ്പണ്‍ ചെയ്തശേഷം ഫയൽ മെനുവിൽ നിന്നും ഓപ്പണ്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫയൽ തുറക്കുക File > Open ( Mac ⌘+O, Windows Ctrl+O )

Step 2 - ഫയൽ തുറന്ന ശേഷം, ഫയലിലെ എല്ലാ ലിങ്കുകളും ( Links ) എംന്പഡ് ( Embed ) ചെയണം. അതിനായി വിൻഡോ മെനുവിൽ നിന്നും ലിങ്ക്സ് ക്ലിക്ക് ചെയ്തു ലിങ്ക്സ് പാലറ്റ് ( Links Palate ) ഓപ്പണ്‍ ചെയുക. Window > Links

ലിങ്ക്സ് പാലറ്റിന്റെ ( Links Palate ) വലതു വശത്തായി ഇതുപോലുള്ള അടയാളം കാണുകയാണെങ്കിൽ ആ പലറ്റിലുള്ള ചിത്രം മുന്പ്തന്നെ എമ്പഡ് ചെയ്തതാണ്

Step 3 - ബാക്കിയുള്ള എല്ലാ ലിങ്കുകളും മാകിൽ ⌘ കീ പ്രസ് ചെയ്ത് ( വിന്റോസിൽ Ctrl ) ഓരോന്നായി സെലക്ട് ചെയുക.

അതിനു ശേഷം ലിങ്ക്സ് പലറ്റിന്റെ വലതു വശത്തായിക്കണുന്ന ചെറിയ ആരോയിൽ ക്ലിക്ക് ചെയ്തുലഭിക്കുന മെനു ലിസ്റ്റിൽ നിന്നും എമ്പഡ് ഇമേജസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

Step 4 - ജെ.പി.ഇ.ജി. (JPEG) ചിത്രമാണ് ഉള്‍പെടുത്തിയിട്ടുള്ളതെങ്കില്‍ ചിത്രം നേരെ എമ്പഡ് ആവുന്നതാണ് അതല്ല ഫോട്ടോഷോപ്പില്‍ ചെയ്ത വര്‍കുകള്‍ ഉള്‍പെടുത്തിയിട്ടുണ്ടെങ്കില്‍ താഴെയുള്ള ചിത്രത്തില്‍ കാണിച്ചപോലെ ഒരു ( Photoshop Import Options ) വിന്‍ഡോ ലഭിക്കുന്നതാണ്.

ഇതില്‍ ലിങ്കുകളുടെ പ്രിവ്യു കാണുന്നതിനു വേണ്ടി Show Preview ടിക്ക് ചെയ്യുക. അതിനു ശേഷം Options ല്‍ നിന്ന് ഏതു ഒപ്ഷനാണുവേണ്ടത് അതു സെലെക്റ്റ് ചെയ്തശേഷം OK പ്രസ് ചെയ്യുക.
Step 5 - വര്‍ക്കിലുള്ളഎല്ലാ ഫോണ്ടുകളും കണ്‍വേര്‍ട്ട് ചെയ്യേണ്ടതുണ്ട് അതിനായി Type മെനുവില്‍ നിന്നും Create Outlines ( Type > Create Outlines ) എന്നതില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ കീയ്ബോര്‍ഡ് ഷോട്ട് കീ ആയ ⌘⇧+O ( വിന്‍ഡോസിലാണെങ്കില്‍ Ctrl+Shift+O )ഉപയോഗിക്കുകയോ ചെയ്യുക.

Step 6 - അടുത്തതായി ഫയല്‍ EPS ആയി സേവ് ചെയ്യുക.

Step 7 - അതിനു ശേഷം ലഭിക്കുന്ന EPS Options ല്‍ നിന്നും High Resolution സെലെക്റ്റ് ചെയ്തതിനു ശേഷം OK പ്രസ് ചെയ്യുക.

Step 8 -അതിനു ശേഷം Adobe Acrobat Distiller തുറക്കുക
(Distiller ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു Download ചെയ്യുക.)

Step 5 -നേരത്തെ തയ്യാറാക്കിയ EPS ഫയല്‍ ചിത്രത്തില്‍ കാണിച്ചപോലെ ഡ്രാഗ് ചെയ്തു Acrobat Distiller ല്‍ ഇടുക
ഇപ്പോള്‍ ഇതുപോലെ ഒട്ടോമാറ്റികായി PDF ഫയല്‍ ലഭിക്കുന്നതാണ്.
ഇപ്പോള്‍ ഞാനിവിടെനിര്‍മ്മിച്ച PDF ന്‍റെ ഫയല്‍ സൈസ് നോകുക വളരെ വിത്യാസം കാണുന്നില്ലേ.
ഈ ക്ലാസ് എല്ലാവര്‍ക്കുംഇഷ്ടപ്പെട്ടു എന്നു വിചാരിക്കുന്നു, എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കമന്‍റ് ചെയ്യാവുന്നതാണ്.


