How to Create a small PDF file form a large illustrator file - Adobe Illustrator CC Malayalam Professional Video Tutorial


How to Create a small PDF file form a large illustrator file


Step 1 - ഇല്ല്യുസ്ട്രേറ്റർ  സി.സി. ( Adobe Illustrator CC ) ഓപ്പണ്‍ ചെയ്തശേഷം ഫയൽ മെനുവിൽ നിന്നും ഓപ്പണ്‍ ക്ലിക്ക് ചെയ്തു  നിങ്ങളുടെ ഫയൽ തുറക്കുക  File > Open ( Mac +O,  Windows Ctrl+O )

Open Your File in illustrator CC

Step 2 - ഫയൽ തുറന്ന  ശേഷം, ഫയലിലെ എല്ലാ ലിങ്കുകളും ( Links ) എംന്പഡ് ( Embed ) ചെയണം. അതിനായി വിൻഡോ മെനുവിൽ നിന്നും ലിങ്ക്സ് ക്ലിക്ക് ചെയ്തു ലിങ്ക്സ്  പാലറ്റ് ( Links Palate ) ഓപ്പണ്‍ ചെയുക. Window > Links

Open Link palate in illustrator CC


ലിങ്ക്സ്  പാലറ്റിന്റെ ( Links Palate ) വലതു വശത്തായി ഇതുപോലുള്ള അടയാളം കാണുകയാണെങ്കിൽ ആ പലറ്റിലുള്ള ചിത്രം മുന്പ്തന്നെ എമ്പഡ്  ചെയ്തതാണ്  

Embed Image in illustrator CC




Step 3 - ബാക്കിയുള്ള എല്ലാ ലിങ്കുകളും മാകിൽ  കീ പ്രസ്‌ ചെയ്ത് ( വിന്റോസിൽ Ctrl ) ഓരോന്നായി സെലക്ട്‌ ചെയുക.


Links Pannels in illustrator CC

അതിനു ശേഷം ലിങ്ക്സ്‌ പലറ്റിന്റെ വലതു വശത്തായിക്കണുന്ന ചെറിയ ആരോയിൽ ക്ലിക്ക് ചെയ്തുലഭിക്കുന മെനു ലിസ്റ്റിൽ നിന്നും എമ്പഡ് ഇമേജസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

Embed Image Menu in illustrator CC

Step 4ജെ.പി.ഇ.ജി. (JPEG) ചിത്രമാണ് ഉള്‍പെടുത്തിയിട്ടുള്ളതെങ്കില്‍ ചിത്രം നേരെ എമ്പഡ് ആവുന്നതാണ് അതല്ല ഫോട്ടോഷോപ്പില്‍ ചെയ്ത വര്‍കുകള്‍ ഉള്‍പെടുത്തിയിട്ടുണ്ടെങ്കില്‍ താഴെയുള്ള ചിത്രത്തില്‍ കാണിച്ചപോലെ ഒരു ( Photoshop Import Options ) വിന്‍ഡോ ലഭിക്കുന്നതാണ്.



ഇതില്‍ ലിങ്കുകളുടെ പ്രിവ്യു കാണുന്നതിനു വേണ്ടി Show Preview ടിക്ക് ചെയ്യുക. അതിനു ശേഷം Options ല്‍ നിന്ന് ഏതു ഒപ്ഷനാണുവേണ്ടത് അതു സെലെക്റ്റ് ചെയ്തശേഷം OK പ്രസ്‌ ചെയ്യുക.




Step 5വര്‍ക്കിലുള്ളഎല്ലാ ഫോണ്ടുകളും കണ്‍വേര്‍ട്ട് ചെയ്യേണ്ടതുണ്ട് അതിനായി Type മെനുവില്‍ നിന്നും Create Outlines ( Type > Create Outlines ) എന്നതില്‍  ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ കീയ്ബോര്‍ഡ് ഷോട്ട് കീ ആയ + ( വിന്‍ഡോസിലാണെങ്കില്‍ Ctrl+Shift+O )ഉപയോഗിക്കുകയോ ചെയ്യുക.



 

Step 6 - അടുത്തതായി ഫയല്‍ EPS ആയി സേവ് ചെയ്യുക.




Step 7 - അതിനു ശേഷം ലഭിക്കുന്ന EPS Options ല്‍ നിന്നും High Resolution സെലെക്റ്റ് ചെയ്തതിനു ശേഷം OK പ്രസ്‌ ചെയ്യുക.
ഇപ്പോള്‍ PDF കണ്‍വേര്‍ട്ട് ചെയ്യേണ്ട EPS ഫയല്‍ തയ്യാറായിക്കയിഞ്ഞു.


Step 8 -അതിനു ശേഷം Adobe Acrobat Distiller തുറക്കുക
(Distiller ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു Download ചെയ്യുക.)




Step 5 -നേരത്തെ തയ്യാറാക്കിയ EPS ഫയല്‍ ചിത്രത്തില്‍ കാണിച്ചപോലെ ഡ്രാഗ് ചെയ്തു Acrobat Distiller ല്‍ ഇടുക



ഇപ്പോള്‍ ഇതുപോലെ ഒട്ടോമാറ്റികായി PDF ഫയല്‍ ലഭിക്കുന്നതാണ്.



ഇപ്പോള്‍ ഞാനിവിടെനിര്‍മ്മിച്ച PDF ന്‍റെ ഫയല്‍ സൈസ് നോകുക വളരെ വിത്യാസം കാണുന്നില്ലേ.


ഈ ക്ലാസ് എല്ലാവര്‍ക്കുംഇഷ്ടപ്പെട്ടു എന്നു വിചാരിക്കുന്നു, എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കമന്‍റ് ചെയ്യാവുന്നതാണ്.

Lession 1 - How to Creat a New Document in Illustrator CC ( ഒരു പുതിയ ഡോക്യുമെന്‍റ് എങ്ങനെ നിര്‍മിക്കാം )

Lession 1 - How to Creat a New Document in Illustrator CC - ഇല്ല്യുസ്ട്രേറ്റർ  സി.സി. ( Adobe Illustrator CC ) യിൽ എങ്ങനെ ഒരുപുതിയ ഡോക്യുമെന്‍റ് നിര്‍മിക്കാംഎന്നാണ് ഇന്ന് പഠിക്കാന്‍ പോകുന്നത്.


ആദ്യമായി ഇല്ല്യുസ്ട്രേറ്റർ  സി.സി. ( Adobe Illustrator CC ) ഓപ്പണ്‍ ചെയ്യുക.

മെനുബാറില്‍നിന്നും  File>  New ( New Document ) ക്ലിക്ക് ചെയ്യുക



1 - നിങ്ങള്‍ ചെയ്യാന്‍ പോകുന്ന വര്‍ക്കിന്‍റെ പേര്‌ (Work Name ) ഇവിടെ ടൈപ്പ് ചെയ്യുക.

2 - പ്രൊഫൈല്‍

ചെയ്യുന്ന വര്‍ക്കിനനുസരിച്ചുള്ള  പ്രൊഫൈല്‍ തിരഞ്ഞെടുക്കുക.


3.4. - ചിത്രം വരക്കുന്നതിനാവശ്യമായ സ്ഥലം -  ആര്‍ട്ട് ബോര്‍ഡ്‌ (Art Board ). ചിലപ്പോള്‍ കൂടുതല്‍ ആര്‍ട്ട് ബോര്‍ഡുകള്‍  ഉപയോഗിക്കെണ്ടതായിവരും.

5.6 - ആര്‍ട്ട് ബോര്‍ഡുകള്‍ക്കിടയിലുള്ളസ്ഥലംനിര്‍ണയിക്കുക. ( നിങ്ങള്‍ ഒരു  ആര്‍ട്ട് ബോര്‍ഡാണ് ഉപയോകിക്കുന്നത് എങ്കില്‍ അതുമാറ്റുവാന്‍ കഴിയില്ല പക്ഷെ രണ്ടില്‍കൂടുതല്‍ ആര്‍ട്ട് ബോര്‍ഡുകള്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള അളവുകള്‍ ഉപയോഗിക്കാന്‍സാധിക്കും.)

7 -  തിരെഞ്ഞെടുത്ത് ഉപയോഗിക്കാവുന്ന ആര്‍ട്ട് ബോര്‍ഡിന്‍റെ  ( Art Board ) അളവുകള്‍. ( International Standard Paper Size )  ഇതില്‍ നിങ്ങള്‍ക്കാവശ്യമായ അളവ് ഇല്ലെങ്കില്‍ ( Option - 8 ) നമ്പര്‍ എട്ടിലേക്ക്പോകാം

8 - ചിത്രം വരക്കുന്നതിനാവശ്യമായ സ്ഥലത്തിന്‍റെ  (ആര്‍ട്ട് ബോര്‍ഡ്‌ Art Board ) അളവ് നിര്‍ണയിക്കുക.

9 - അളവുകള്‍ ( വര്‍ക്കിനാവസ്യമായ അളവുകള്‍ )

10 - ക്രമീകരണം - ( Landscape and Portrait )

11 - ബ്ലീഡ് ( Bleed )
 ഇതിന്‍റെ ഉപയോകം പ്രഫഷണല്‍ വര്‍ക്കര്‍മാര്‍ക്കുള്ളതാണ്. ഇതിനു ഞാന്‍ വേറൊരു ക്ലാസ് തന്നെ തയ്യാറാക്കുന്നുണ്ട് ഇപ്പോള്‍ അതു പൂജ്യമായിതന്നെ ഉപയോഗിക്കുക.

12 - അഡ്വാന്‍സ്ഡ് മോഡ്

 

 
 
 
  

ഇതിലുള്ളതെല്ലാം തന്നെ ഫയല്‍ പ്രൊഫൈല്‍ തിരെഞ്ഞെടുക്കുന്നതിനനുസരിച്ച് മാറികൊണ്ടിരിക്കും ഇപ്പോള്‍ ഫയല്‍ പ്രൊഫൈലിനനുസരിച്ചു തന്നെ ഉപയോഗിക്കുക. ( ഇതിനു വേണ്ടിയും ഞാന്‍ പ്രത്യേകം ഒരു ക്ലാസ് തയ്യാറാക്കുന്നുണ്ട് )

 13 - അവസാനം OK ബട്ടണ്‍ അമര്‍ത്തുക. ( ഇപ്പോള്‍ നമ്മള്‍ ഇല്ല്യുസ്ട്രേറ്റർ  സി.സി.  ( Adobe Illustrator CC ) യിൽ ഒരുപുതിയ ഡോക്യുമെന്‍റ് ( New Document ) നിര്‍മിച്ചുകഴിഞ്ഞു. )

What is Adobe Illustrator CC?



  What is Adobe Illustrator CC ?


Adobe Illustrator CC is a vector drawing program. It is often used to draw illustrations, cartoons, diagrams, charts and logos. Unlike bitmap images that stores information in a grid of dots, Illustrator uses mathematical equations to draw out  the shapes. This makes vector graphics scalable without the loss of resolution.


Advantages of Vector Graphics

      • Scalable without resolution loss
      • Lines are crisp and sharp at any sizes
      • Print at high resolution
      • Smaller file size
      • Good for drawing illustrations

Disadvantages of vector graphics

      • Drawings tend to look flat and cartoon
      • Hard to produce photo realistic drawings



Some Examples:-


This are just a few examples of what Adobe Illustrator CC can do. If you have experience with Adobe Photoshop CC, you can bring your illustrations into Photoshop and enhance it. That’s how professional does it. During the course, I will be covering the basics of  Adobe Illustrator CC so that you can produce your first vector art!

എന്താണ് ഇല്ല്യുസ്ട്രേറ്റർ ?


  എന്താണ് ഇല്ല്യുസ്ട്രേറ്റർ ? - What is Adobe Illustrator ?

ഇല്ല്യുസ്ട്രേറ്റർ  എന്നത് ഒരു വെക്ടർ  (Victor)  ഡ്രോങ്ങിംഗ് പ്രോഗ്രാമാണ് ഇല്ല്യുസ്ട്രേറ്റർ  സി.സി. യിൽ  (Adobe Illustrator CC) നിങ്ങൾക്ക്  കാർടൂണ്‍, ഡയഗ്രം, ചാർട്ട്, ലോഗോ, എന്നു തുടങ്ങി ആവശ്യമുള്ള എല്ലാ ഡ്രോയിംങ്ങുകളും വരച്ചെടുക്കുവാ ൻ സാധിക്കും. അതുപോലെ ഇല്ല്യുസ്ട്രേറ്റർ സി.സി. യിൽ (Adobe Illustrator CC) ആവശ്യമുള്ള ജോലികൾ വളരെ കൃത്യതയോടുകൂടിയ  അളവുകളിലും  (cm, mm, inch, etc.)  വരച്ചിട്ടുള്ള ചിത്രങ്ങൾ (Drawings) റെസല്യൂഷൻ  നഷ്ടപ്പെടാതെ വലുതാക്കുവാനും ചെറുതാക്കുവാനും സാധിക്കും.


വെക്ടർ  ഗ്രാഫിക്സിന്‍റെ ഗുണങ്ങൾ

1.     റെസല്യൂഷൻ  നഷ്ടപ്പെടാതെ വലുതാക്കുവാനും ചെറുതാക്കുവാനും സാധിക്കും.
2.     വരകളും മൂലകളും അരികുകളും എത് വലിപ്പത്തിലും വളരെ വ്യക്തതയുള്ളതായിരിക്കും.
3.     വളരെ ഉയർ ന്ന റെസല്യൂഷനില്‍ പ്രിന്‍റ് ചെയ്തെടുക്കാം.
4.     ചെറിയ ഫയൽ  സൈസ്
5.     ചിത്രങ്ങൾ  വരയ്കുവാൻ  വളരെ അനുയോജ്യമായത് വെക്ടർ ഗ്രാഫിക്സ് (Victor Graphics) ആണ്.


വെക്ടർ ഗ്രാഫിക്സിന്‍റെ പോരായ്മകൾ  

1.     ഡ്രോയിംങ്ങുകളെല്ലാം പരന്നതും കാർട്ടൂണ്‍ രീതിയിലുള്ളതുമാകുന്നു.
2.     ശരിക്കും ഒരു ഫോട്ടോ പോലെ വരയ്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടാണ്.



കുറച്ച് ഉദാഹരണങ്ങൾ:-






NB : - ഇത് ഇല്ല്യുസ്ട്രേറ്ററിൽ ചെയ്ത കുറച്ച് വർക്കുകളുടെ ഉദാഹരണമാണ്. നിങ്ങൾക്ക് ഫോട്ടോഷോപ്പ് അറിയാമെങ്കിൽ ഇല്ല്യുസ്ട്രേറ്ററിൽ ചെയ്ത വർക്കുകൾ ഫോട്ടോഷോപ്പിൽ കൊണ്ടുവന്ന് കുറച്ചു കൂടി മോഡിപിടിപ്പിക്കാം. അത് പ്രൊഫഷണല്‍ വർക്കുകൾക്കുള്ളതാണ് .

About This Blog - മലയാളം


About This Blog  - മലയാളം


ഞാന്‍ നിങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത് എന്താണ് ഇല്ല്യുസ്ട്രേറ്റര്‍ സി.സി.  ( Adobe Illustrator CC - Malayalam Video Tutorial ) എന്ത്കൊണ്ടാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വേണ്ടി ഇല്ല്യുസ്ട്രേറ്റര്‍ ഉപയോഗിക്കുന്നത് എന്നൊക്കെയാണ്.   ഇല്ല്യുസ്ട്രേറ്റര്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് വളരെ കുറവാണ് എങ്കിലും വിദേശരാജ്യങ്ങളില്‍ എല്ലാം തന്നെ പോസ്റ്റ്പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ഇപ്പോഴും ഇല്ല്യുസ്ട്രേറ്ററിന് തന്നെയാണ് ഒന്നാം സ്ഥാനം, ഇല്ല്യുസ്ട്രേറ്റര്‍ പൊതുവെ എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കുവാനും കൈകാര്യം ചെയ്യുവാനും കഴിയും.  അത്കൊണ്ട് ഇല്ല്യുസ്ട്രേറ്റര്‍ പഠിക്കുവാനും സംശയങ്ങള്‍ പങ്ക് വെയ്ക്കുവാനുമായി  ഇല്ല്യുസ്ട്രേറ്റര്‍ മലയാളം വീഡിയോ ടൂട്ടോറിയല്‍ ( Adobe Illustrator CC - Malayalam Video Tutorial ) എന്ന ഈ ബ്ലോഗ് ഞാന്‍ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു.
"എന്‍റെ ഒഴിവു സമയം മറ്റുള്ളവര്‍ക്ക് ഉപകരിക്കട്ടെ...."
Adobe Illustrator CC - Malayalam Video Tutorial Adobe Illustrator CC - Malayalam Video Tutorial Adobe Illustrator CC - Malayalam Video Tutorial
Adobe Illustrator CC - Malayalam Video Tutorial Adobe Illustrator CC - Malayalam Video Tutorial Adobe Illustrator CC - Malayalam Video Tutorial 
Adobe Illustrator CC - Malayalam Video Tutorial Adobe Illustrator CC - Malayalam Video Tutorial Adobe Illustrator CC - Malayalam Video Tutorial
Adobe Illustrator CC - Malayalam Video Tutorial Adobe Illustrator CC - Malayalam Video Tutorial Adobe Illustrator CC - Malayalam Video Tutor